അരയി പുഴയിലൂടെ തെയ്യങ്ങളുടെ വള്ളയാത്ര; അപൂർവ് കാഴ്ച കാണാൻ എത്തിയത് ആയിരങ്ങൾ
About this video
അരയി പുഴയിലൂടെ തെയ്യങ്ങളുടെ വള്ളയാത്ര; അപൂർവ് കാഴ്ച കാണാൻ എത്തിയത് ആയിരങ്ങൾ is a video by ETVBHARAT, published on October 28, 2026. Stream it on TubeSearch Pro for a clean, distraction-free viewing experience and explore more related videos from ETVBHARAT below.
Description
<p>കാസർകോട്: അരയി പുഴ കടന്നെത്തുന്ന തെയ്യങ്ങളെ ഊരുകാവൽക്കരനായ കാലിച്ചേകവൻ തെയ്യം സ്വീകരിക്കുന്ന കാഴ്ച ഭക്തിയുടെയും സൗഹൃദത്തിൻ്റെയും നേർക്കാഴ്ച്ചയായി മാറുകയാണ്. കാർത്തിക കാവിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം. തേയത്തുകാരി, കാർത്തിക ചാമുണ്ഡി, ഗുളികൻ തെയ്യം എന്നിവയാണ് വാദ്യക്കാരുടെയും പരിചാരകരുടെയും അകമ്പടിയോടെ തോണിയിൽ ഇക്കരെയെത്തിയത്. </p><p>കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പങ്കുവച്ച്, ദേശത്തിൻ്റെ ഐശ്വര്യത്തിനായി ഒരുമിച്ച് സഞ്ചരിക്കുന്ന ഈ തെയ്യങ്ങൾ, വിളകൾക്കും കന്നുകാലികൾക്കും രക്ഷയേകുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കൂടിക്കാഴ്ചയ്ക്ക് ശേഷം ചാമുണ്ഡിയും സംഘവും കാർത്തികയിലെ പതിയിലേക്കും, കാലിച്ചാൻ തെയ്യം സ്വന്തം കാവിലേക്കും മടങ്ങി. അപൂർവമായ ഈ ദൃശ്യവിസ്മയം കാണാൻ പതിവ് തെറ്റിക്കാതെ ഇത്തവണയും നൂറുകണക്കിന് ഭക്തരാണ് കാർത്തിക കാവിലെ കളിയാട്ട മഹോത്സവത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. ജലസഞ്ചാരം നടത്തുന്ന ഈ തെയ്യങ്ങളുടെ ഐതിഹ്യം നീലേശ്വരം രാജവംശവുമായി ബന്ധപ്പെട്ടതാണ്. </p><p>രാജവാഴ്ച കാലത്ത് കൃഷിഭൂമിയുടെ കാവലാളായി നിയോഗിക്കപ്പെട്ട തേയത്തുകാരി, ദൈവക്കോലമായി മാറിയെന്നാണ് തലമുറകളായി കൈമാറി വരുന്ന വിശ്വാസം. ഈ തെയ്യങ്ങൾ അനുഗ്രഹം ചൊരിഞ്ഞാൽ ദേശത്ത് കൂടുതൽ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് ഗ്രാമം വിശ്വസിക്കുന്നത്. സർവ്വ ഐശ്വര്യവും ചൊരിഞ്ഞ് തെയ്യക്കോലങ്ങൾ അരയി ദേശത്ത് നിന്ന് നടന്നകന്നപ്പോഴും, അടുത്ത കളിയാട്ടത്തിനായി കാത്തിരിക്കുകയാണ് ഈ ഗ്രാമം.</p>